പ്രീമിയർ ലീഗ് 2023-2024: ആദ്യ മത്സരത്തിൽ ബേൺലി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

 

premier league 2023-2024

പ്രീമിയർ ലീഗ് 2023-2024 സീസൺ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരം 2023 ഓഗസ്റ്റ് 12-ന് ആരംഭിക്കും.

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പ്രൊമോട്ടേഡ്‌ ടീമായ ബേൺലിയെ നേരിട്ട് കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച്ച രാത്രി 12:30-ന് ടർഫ് മൂറിൽ വച്ചാണ് ആദ്യ മത്സരം.  പെപ് ഗാർഡിയോള മുൻ മാഞ്ചെസ്റ്റെർ സിറ്റി ക്യാപ്റ്റനായ വിൻസെന്റ് കൊമ്പനിയെ നേരിടുന്നു എന്ന പ്രത്യേകതയും കൂടി ഈ മത്സരത്തിനുണ്ട്.

2023 ഓഗസ്റ്റിൽ ആരംഭിച്ച് 2024 മെയ് 19-ന് മത്സരങ്ങൾ അവസാനിക്കും.

കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ആഴ്സണൽ ആദ്യ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. അതേസമയം, ചെൽസി ലിവർപൂളിനെയും നേരിടും. ചെൽസി മാനേജർ ആയി വന്നതിന്  ശേഷമുള്ള മൗറീഷ്യോ പോച്ചെറ്റിനോയുടെ ആദ്യ പ്രീമിയർ മത്സരമായിരിക്കും ഇത്.

അതേസമയം, പ്രൊമോട്ടഡ് ടീമുകളായ ഷെഫീൽഡ് യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെയും ലൂട്ടൺ ടൗൺ ബ്രൈറ്റനെയും ഹോവ് ആൽബിയനെയും നേരിടും.


പ്രീമിയർ ലീഗ് വീക്ക് വൺ ഷെഡ്യൂൾ 2023-2024

ശനിയാഴ്ച, 12 ഓഗസ്റ്റ് 2023


12.30 AM IST: ബേൺലി vs മാഞ്ചസ്റ്റർ സിറ്റി

5.00 PM IST: ആഴ്സണൽ vs നോട്ടിംഗ്ഹാം ഫോറസ്റ്റ്

7.30 PM IST: ബോൺമൗത്ത് vs വെസ്റ്റ് ഹാം യുണൈറ്റഡ്

7.30 PM IST: ബ്രൈറ്റൺ  vs ലൂട്ടൺ ടൗൺ

7.30 PM IST: എവർട്ടൺ vs ഫുൾഹാം

7.30 PM IST: ഷെഫീൽഡ് യുണൈറ്റഡ് vs ക്രിസ്റ്റൽ പാലസ്

10.00 PM IST: ന്യൂകാസിൽ vs ആസ്റ്റൺ വില്ല


2023 ഓഗസ്റ്റ് 13 ഞായർ

6.30 PM IST: ബ്രെന്റ്ഫോർഡ് vs ടോട്ടൻഹാം ഹോട്സ്പർ

9.00 PM IST:ചെൽസി vs ലിവർപൂൾ


ചൊവ്വാഴ്ച, 15 ഓഗസ്റ്റ് 2023

12.30 AM IST: മാഞ്ചസ്റ്റർ യുണൈറ്റഡ്  vs വോൾവർഹാംപ്ടൺ വാണ്ടറേഴ്സ്.

Post a Comment

Previous Post Next Post